ആലപ്പുഴ പ്രകൃതി ഭംഗിയാൽ സമ്പന്നമാണ്. ആലപ്പുഴ സന്ദർശനം വിനോദസഞ്ചാരികൾക്ക് കേരളത്തിന്റെ സൗന്ദര്യത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചയാണ് നൽകുന്നത്.
കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ കായൽ, നദികൾ, തടാകങ്ങൾ എന്നിവയാൽ ചുറ്റപ്പെട്ട് കിടക്കുന്നു. പച്ചപുതച്ച നെൽപ്പാടങ്ങളും, തെങ്ങിൻ തോപ്പുകളും ആലപ്പുഴയെ സുന്ദരമാക്കുന്നു. കയറുല്പന്നങ്ങൾക്കും സമുദ്രോത്പന്നങ്ങൾക്കും ആലപ്പുഴ പ്രശസ്തമാണ്.
ഏറ്റവും അടുത്തുള്ള സ്ഥലം: ആലപ്പുഴയിൽ നിന്ന് 53 കിലോമീറ്റർ അകലെയാണ് കൊച്ചി നഗരം.
ആലപ്പുഴയിലെ ആകർഷണങ്ങൾ :
1.കായലുകൾ: കായലുകളിലൂടെ യാത്ര ചെയ്യുന്നത് ഒരു രസകരമായ അനുഭവമാണ്. തിരക്കേറിയ ജീവിതത്തിൽ നിന്ന് മാറി കായലിലൂടെയുള്ള യാത്ര മനസ്സിന് ശാന്തത നൽകും. മനോഹരമായ പ്രകൃതി ദൃശ്യങ്ങളുടെ ഫോട്ടോഎടുക്കുകയും ചെയ്യാം.
2. ഹൗസ്‌ബോട്ട് ക്രൂയിസ്: കായലിന്റെ ആഴവും പരപ്പും കണ്ട് ഹൗസ് ബോട്ടുകളിലും കെട്ടുവള്ളങ്ങളിലുംയാത്രചെയ്യാം. ആധുനീകരിച്ച ഹൗസ്‌ബോട്ടുകൾ എല്ലാ സൗകര്യങ്ങളുമുള്ളതാണ്. രാത്രി യിലും ഹൗസ്‌ബോട്ടുമുകളിൽ തങ്ങാം.
3. ഗ്രാമജീവിതം: ഗ്രാമീണരുടെ ജീവിതരീതികളും, ജീവിത സാഹചര്യങ്ങളും കാണാനും അറിയാനും കഴിയും. അവരുടെ തൊഴിൽ മേഖലയായ കയർ നിർമ്മാണവും മീൻപിടിത്തവും നേരിട്ടുകാണാം. കേരളത്തിന്റെ നെല്ലറയായ കുട്ടനാട് ആലപ്പുഴയിലാണ് .
4. ബീച്ചുകൾ: പ്രധാന ബീച്ച് പട്ടണത്തിലാണ്. നന്നായി പരിപാലിക്കപ്പെടുന്ന ഈ കടൽത്തീരത്ത് കാണാൻ ധാരാളം ആളുകൾ എത്താറുണ്ട്. തുമ്പോളി ബീച്ച്, മാരാരി ബീച്ച്, അന്ധകാരനാഴി, പുന്നപ്ര ബീച്ച് എന്നിവയാണ് ആലപ്പുഴയിലെ മറ്റ് ബീച്ചുകൾ.
5.പക്ഷി നിരീക്ഷണം: വിവിധ ഇനം കിളികളെയും ദേശാടനകിളികളെയും കാണാം.
6.നെഹ്‌റു ട്രോഫി വള്ളംകളി: ആലപ്പുഴയിലെ പുന്നമട കായലിൽ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളം കളി ആലപ്പുഴയുടെ അഭിമാനമാണ്. ചമ്പക്കുളംവള്ളം കളിയും ആലപ്പുഴയിലാണ്.
7. ലൈറ്റ് ഹൗസ്: ബീച്ചിനോട് വളരെ അടുത്താണ് ആലപ്പുഴ ലൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത്. ഇത് ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്.
8. കനോയിംഗും കയാക്കിംഗും: ജലപാതകളും ഇടുങ്ങിയ കനാലുകളും വീക്ഷിക്കാൻ കനോയിംഗും കയാക്കിംഗും.
9. റിസോർട്ടുകൾ: റിസോർട്ടുകളും ഹോം സ്റ്റേകളും താമസവും ഭക്ഷണവും നൽകുന്നു.
Leave a Reply